വൈ​ദ്യു​തി വി​ത​ര​ണം അ​ടി​യ​ന്തി​ര​മാ​യി പു​ന​സ്ഥാ​പി​ക്കും
Monday, August 10, 2020 9:35 PM IST
നെ​ടു​ങ്ക​ണ്ടം: ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ലൈ​നു​ക​ൾ പു​ന​സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി എം.​എം. മ​ണി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി ത​ട​സം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യും കാ​റ്റും ക​ന​ത്ത​തോ​ടെ നെ​ടു​ങ്ക​ണ്ട​ത്തെ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

പു​റ​ത്താ​ക്കി

ചെ​റു​തോ​ണി: ജ​ന​താ​ദ​ൾ (എ​സ്) പോ​ഷ​ക സം​ഘ​ട​ന​യാ​യ കി​സാ​ൻ ജ​ന​ത ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ൻ പ്ര​ഭാ​ക​റെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നും സ​സ്പെ​ൻ​ഡു​ചെ​യ്ത​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചി​ല​ന്പി​ൽ അ​റി​യി​ച്ചു.