ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​പ്പി​ന് പ​ഞ്ചാ​യ​ത്ത് പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി
Monday, August 10, 2020 9:35 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ന് ചെ​ല​വാ​യ പ​ണം പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ട​ത്തി​പ്പു​കാ​രി രം​ഗ​ത്ത്. കോ​വി​ഡ് ഭീ​തി​യി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ 24 വ​രെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​യ വ​ക​യി​ൽ 1,10698 രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് കി​ച്ച​ൻ ന​ട​ത്തി​പ്പു​കാ​രി​യാ​യ സി​മി​ലി ബി​ജു​വി​ന് ന​ൽ​കാ​നു​ള്ള​ത്.
ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​യ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം​മാ​റി പോ​വു​ക​യും പു​തി​യ സെ​ക്ര​ട്ട​റി ചാ​ർ​ജെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബി​ൽ പാ​സാ​ക്കി നേ​ര​ത്തെ ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യു​ടെ വാ​ദം.
മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും കു​ടു​ബ​ശ്രി ജി​ല്ലാ മി​ഷ​നും​കൂ​ടി ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​പ്പി​ന് ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി രു​ന്നു​വെ​ന്നാ​ണ് സി​മി​ലി പ​റ​യു​ന്ന​ത്.
ഇ​പ്പോ​ൾ ക​ഞ്ഞി​ക്കു​ഴി​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഇ​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ൽ പാ​സാ​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നും ആ​കാ​ത്ത അ​വ​സ്ഥ​യാ​യി. അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ന​ട​ത്തി​പ്പി​ന്‍റെ ബി​ല്ല് മാ​റി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രെ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​മി​ലി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം​മാ​റി പോ​യ​തി​നാ​ലാ​ണ് പ​ണം ന​ൽ​കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.