മ​രി​ച്ച​വ​രു​ടെ​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​ശ്വാ​സം ന​ൽ​ക​ണം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, August 10, 2020 9:33 PM IST
തൊ​ടു​പു​ഴ: രാ​ജ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​ശ്വാ​സ​ധ​നം അ​ടി​യ​ന്ത​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ക​രി​പ്പൂ​രി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം വീ​തം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ രാ​ജ​മ​ല​യി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം വീ​തം പ്ര​ഖ്യാ​പി​ച്ച​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും വി​വേ​ച​ന​വു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. വി​മാ​ന​യാ​ത്രി​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. രാ​ജ​മ​ല​യി​ൽ മ​രി​ച്ച തേ​യി​ല​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ യാ​തൊ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ രാ​ജ​മ​ല​യി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം 30 ദി​വ​സ​ത്തി​ന​കം ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.