ദു​ര​ന്ത​മു​ഖ​ത്ത് വ​ഴി​കാ​ട്ടി​യാ​യി ഡോ​ണ​യും മാ​യ​യും
Sunday, August 9, 2020 10:06 PM IST
മൂ​ന്നാ​ർ:​ദു​ര​ന്ത​മു​ഖ​ത്ത് വ​ഴി​കാ​ട്ടി​യാ​യി മാ​യ​യും ഡോ​ണ​യും. പെ​ട്ടി​മു​ടി​യി​ൽ മൂ​ന്നാം ദി​വ​സം കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തും അ​പ​ക​ട​മു​ഖ​ങ്ങ​ളി​ൽ വ​ഴി​കാ​ട്ടി​യാ​കു​ന്ന പോ​ലീ​സ് സേ​ന​യി​ലെ വി​ദ​ഗ്ദ​പ​രി​ശീ​ല​നം ല​ഭി​ച്ച ഈ ​നാ​യ്ക്ക​ളു​ടെ സേ​വ​ന​മാ​ണ്.​
പെ​ട്ടി​മു​ടി​യി​ൽ ല​യ​ങ്ങ​ൾ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലും കാ​ണാ​നാ​വാ​ത്ത വി​ധ​ത്തി​ൽ നി​ലം​പൊ​ത്തി മ​ണ്ണി​ൽ പൂ​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ക​ല്ലും മ​ണ്ണും വ​ന്ന​ടി​ഞ്ഞു. ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ലെ​ങ്കി​ലും കൃ​ത്യ​സ്ഥ​ലം നി​ർ​ണ​യി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് നാ​യ്ക്ക​ളു​ടെ സേ​വ​നം തേ​ടി​യ​ത്.​തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ നാ​യ്ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​റി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു.​
ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡോ​ണ​യാ​ണ് ആ​ദ്യം ദു​ര​ന്ത​മു​ഖ​ത്തി​റ​ങ്ങി​യ​ത്. അ​ല്പ​സ​മ​യ​ത്തി​ന​കം ത​ന്നെ ആ​ദ്യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.​അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് മ​ണം പി​ടി​ച്ച് പ​ര​തി ന​ട​ക്കു​ന്ന ഡോ​ണ കൃ​ത്യ​മാ​യി സ്ഥ​ലം നി​ർ​ണ​യി​ച്ച് നി​ന്ന​തോ​ടെ പി​ന്നാ​ലെ​ത്തി​യ തെ​ര​ച്ചി​ൽ സം​ഘം ആ ​സ്ഥ​ല​ത്ത് കു​ഴി​ക്കു​ക​യാ​യി​രു​ന്നു.​അ​വി​ടെ അ​ധി​കം താ​ഴ്ച​യി​ല​ല്ലാ​തെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പി​ന്നാ​ലെ മാ​യ​യും ദൗ​ത്യ​ത്തി​നി​റ​ങ്ങി.​ര​ണ്ടു പേ​രും കൂ​ടി കൃ​ത്യ​മാ​യി സ്ഥ​ല നി​ർ​ണ​യം ന​ട​ത്തി​യ​തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​വാ​ൻ എ​ളു​പ്പ​മാ​കു​ക​യും ചെ​യ്തു.​ ഇ​ന്ന​ലെ 13 മൃ​ത​ദേ​ഹ​ങ്ങ​ളും ഈ ​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ പെ​ട്ടി​മു​ടി​യി​ലേ​തു പോ​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന കാ​ര്യ​മാ​യ ഫ​ലം ചെ​യ്യാ​റി​ല്ല.​അ​പ​ക​ട​സ്ഥ​ല​ത്തെ വെ​ള്ള​മൊ​ഴു​ക്കും മൃ​ത​ശ​രീ​ര​ത്തി​ന്‍റെ ഗ​ന്ധം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തു​മാ​യി​രു​ന്നു തി​രി​ച്ച​ടി.​എ​ന്നാ​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം മൂ​ന്നു​മാ​സ​മാ​യി മാ​യ​യ്ക്കും ഡോ​ണ​യ്ക്കും ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ദൗ​ത്യ​മാ​യി​രു​ന്നു​പെ​ട്ടി​മു​ടി​യി​ലേ​ത്.