ക​ർ​മ​ നി​ര​ത​രാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ണി​മ ചി​മ്മാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Sunday, August 9, 2020 10:04 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​കു​ന്ന ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​തി ജാ​ഗ്ര​ത​യി​ൽ. കോ​വി​ഡി​നു പു​റ​മെ ഇ​ത്ത​വ​ണ മ​ഴ ശ​ക്തി പ്രാ​പി​ച്ച​പ്പോ​ൾ ത​ന്നെ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു ജി​ല്ല.
ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ടു​ക​ൾ വ​ന്ന​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും എ​ല്ലാ വ​കു​പ്പു​ക​ളും സേ​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം ഇ​ത്ത​വ​ണ ദു​ര​ന്ത​മൊ​ഴി​വാ​ക്കാ​നു​ള്ള അ​ക്ഷീ​ണ പ​രി​ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വി​ത​ങ്ങ​ൾ പൊ​ലി​ഞ്ഞ​ത്. മൂ​ന്നാ​ർ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ ഏ​ഴു മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ല ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ള​ക്ട​ർ​ക്കൊ​പ്പം എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, ഡി​എം​ഒ ഡോ.​എ​ൻ.​പ്രി​യ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജുൾ​പ്പെ​ടെ​യു​ള്ള​വ​ർ. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലി​രു​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ബ് ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​പ​ക​ട​സ്ഥ​ല​ത്തേ​യ്ക്ക് അ​യ​ച്ചു. ജെ​സി​ബി​ക​ളും ആം​ബു​ല​ൻ​സു​ക​ളും ക​ഴി​യു​ന്ന​തും എ​ത്തി​ച്ചു. പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി നി​ര​ത്തി. മ​ഴ​ക്കെ​ടു​തി​യി​ൽ റോ​ഡി​ലും പെ​രി​യ​വ​ര​പാ​ല​ത്തി​ലും ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കി, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി.
ദു​ര​ന്ത​മേ​ഖ​ല​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ​ക്കാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടൊ​പ്പം ത​ന്നെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കോ​വി​ഡ് രോ​ഗ വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ല്കി.