കോ​വി​ഡ് യാ​ത്ര​ മു​ട​ക്കി;​ മാ​യ​കണ്ണന് കാ​ണാ​നാ​യ​ത് ചേ​ത​ന​യ​റ്റ ശ​രീ​രം
Sunday, August 9, 2020 10:04 PM IST
നി​ഗേ​ഷ് ഐ​സ​ക്ക്

മൂ​ന്നാ​ർ:​ പ്ര​സ​വം ക​ഴി​ഞ്ഞ് ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന​തി​ന് കോ​വി​ഡ് ത​ട​സ​മാ​യ​പ്പോ​ൾ ന​ഷ്ട​മാ​യ​ത് അ​മ്മ​യു​ടേ​യും പി​ഞ്ചു​കു​ഞ്ഞി​ന്‍റെ​യും വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ.​ ഗാ​യ​ത്രി ഇ​വ​രു​ടെ ആ​റു മാ​സം പ്രാ​യ​മാ​യ മ​ക​ൻ യ​മു​നേ​ശ്വ​ര​ൻ എ​ന്നി​വ​ർ ദു​ര​ന്ത​ത്തി​നി​ര​യാ​യെ​ന്ന വാ​ർ​ത്ത ഭ​ർ​ത്താ​വ് മാ​യ​കണ്ണ​ന് ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല.​ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രെ ജീ​വ​നോ​ടെ കാ​ണാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.​ഗാ​യ​ത്രി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
പെ​ട്ടി​മു​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഗാ​ന്ധി​രാ​ജ്-​റാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗാ​യ​ത്രി​യെ തി​രു​നെ​ൽ​വേ​ലി നാ​ഗ​ക്കാ​ട് സ്വ​ദേ​ശി​യാ​യ മാ​യ​ക്ക​ണ്ണ​നാ​ണ് വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്ക് പോ​യെ​ങ്കി​ലും ഏ​ഴാം മാ​സം പ്ര​സ​വ​ത്തി​നാ​യി​പെ​ട്ടി​മു​ടി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​പ്ര​സ​വ​ത്തി​നു ശേ​ഷം മാ​ർ​ച്ചി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ കോ​വി​ഡ് മൂ​ലം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വി​ടെ ത​ന്നെ ക​ഴി​യേ​ണ്ടി​വ​ന്നു.​ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തോ​ടെ മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രു​ക്ഷ​മാ​യ​തോ​ടെ സ്വ​ന്തം വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​കോ​വി​ഡി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ നാ​ട്ടി​ലേ​ക്ക് അ​ടു​ത്ത ദി​വ​സം മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ദാ​രു​ണ​സം​ഭ​വം.