ശാ​ന്തി​പ്പാ​ലം വീ​ണ്ടും ത​ക​ർ​ന്നു ; ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ലാ​തെ മ്ലാ​മ​ല​നിവാസികൾ
Sunday, August 9, 2020 10:04 PM IST
മ്ലാ​മ​ല: ഈ ​വ​ർ​ഷ​കാ​ല​വും മ്ലാ​മ​ല നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല. ശാ​ന്തി​പ്പാ​ല​വും നൂ​റ​ടി​പ്പാ​ല​വും ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​തോ​ടെ മ്ലാ​മ​ല വീ​ണ്ടും ഒ​റ്റ​പ്പെ​ട്ടു. ഒ​രു പ്ര​ള​യ​ത്തെ കൂ​ടി അ​തി​ജീ​വി​ക്കാ​ൻ ശാ​ന്തി​പാ​ല​ത്തി​നും നൂ​റ​ടി​പ്പാ​ല​ത്തി​നും ക​ഴി​യു​ക​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ർ 29ന് ​ന​ട​ന്ന അ​ദാ​ല​ത്തി​ൽ മ്ലാ​മ​ല നി​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ ജ​ഡ്ജി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ഇ​പ്പോ​ൾ അ​ന്വ​ർ​ഥ​മാ​യി.

ഇതിനിടെ കോ​ട​തി​യ്ക്കു മു​ന്നി​ൽ പാ​ല​ങ്ങ​ൾ ബ​ല​വ​ത്താ​ണെ​ന്ന് സ്ഥാ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ശ്ര​മ​വും ഇ​പ്പോ​ൾ പൊ​ളി​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​തി​നെ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വ​ണ്ടി​പ്പെ​രി​യാ​ർ - ച​പ്പാ​ത്ത് റോ​ഡി​ലാ​ണ് ത​ക​ർ​ന്ന ശാ​ന്തി പാ​ല​വും നൂ​റ​ടി​പ്പാ​ല​വും സ്ഥി​തി ചെ​യ്യു​ന്ന​ത്. കൊ​ല്ലം - ഡി​ണ്ടി​ഗ​ൽ ദേ​ശി​യ പാ​ത​യേ​യും കു​ട്ടി​ക്കാ​നം - ക​ട്ട​പ്പ​ന സം​സ്ഥാ​ന പാ​ത​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ൽ ശാ​ന്തി പാ​ലം മു​ത​ൽ മ​രു​തും​പെ​ട്ട വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന് അ​തി​ദ​യ​നീ​യ​മാ​യ നി​ല​യി​ലാ​ണ്.

ഇ​തി​നു മു​ൻ​പ് മേ​ഖ​ല​യി​ൽ പ​ന്ത്ര​ണ്ടോ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. പ​ല​രു​ടെ​യും വീ​ടു​ക​ളു​ടെ സ​മീ​പ​ത്തു കൂ​ടി​യാ​ണ് ഉ​രു​ൾ പൊ​ട്ടി​യൊ​ഴു​കി​യ​ത്. വൈ​ദ്യു​തി ബ​ന്ധ​വും ഫോ​ണു​ക​ളും ത​ക​രാ​റി​ലാ​യി. വ​ീടു​ക​ളി​ൽ കു​ടു​ങ്ങി​യ പ​ല​രെ​യും നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് അ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പു​റ​ത്തെ​ത്തി​ച്ച​ത്. 2018 മോ​ഡ​ലി​ൽ മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യാ​ൽ അ​തി​നെ നേ​രി​ടാ​ൻ സം​സ്ഥാ​നം സ​ർ​വ​സ​ജ്ജ​മാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് മ്ലാ​മ​ല നി​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ ത​ന്നെ മൂ​ന്നാ​മ​തൊ​രു ക​ത്ത് ജൂ​ണ്‍ അ​ഞ്ചി​ന് അ​യ​ച്ചി​രു​ന്നു. അ​തി​ൽ കു​ട്ടി​ക​ൾ പ്ര​ക​ടി​പ്പി​ച്ച ഭ​യാ​ശ​ങ്ക​ക​ൾ ശ​രി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഈ ​കാ​ല​വ​ർ​ഷ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

എ​ട്ടു കി​ലോ​മീ​റ്റ​ർ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചാ​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ പു​ഴ​യു​ടെ ഒ​രു ക​ര​യി​ലു​ള്ള​വ​ർ​ക്ക് വെ​ള്ളാ​രം​കു​ന്ന്, ആ​ന​വി​ലാ​സം ഭാ​ഗ​ത്തേ​ക്കും മ​റു​ക​ര​യി​ലു​ള്ള​വ​ർ​ക്ക് പ​ഴ​യ പാ​ന്പ​നാ​ർ, പീ​രു​മേ​ട് ഭാ​ഗ​ത്തേ​ക്കും പ​ലാ​യ​നം ചെ​യ്യാം.

കൂ​ടാ​തെ ഈ ​റോ​ഡ് കൊ​ല്ലം - ഡി​ണ്ടി​ഗ​ൽ ദേ​ശി​യ പാ​ത​യ്ക്കും കു​ട്ടി​ക്കാ​നം - ക​ട്ട​പ്പ​ന സം​സ്ഥാ​ന പാ​ത​യ്ക്കും സ​മാ​ന്ത​ര പാ​ത​യാ​യി ഉ​പ​ക​രി​ക്കു​ക​യും ചെ​യ്യും. പ​ഴ​യ പാ​ന്പ​നാ​റി​ൽ നി​ന്നും മ്ലാ​മ​ല​വ​ഴി വെ​ള്ളാ​രം​കു​ന്നി​ലെ​ത്താ​ൻ 18 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഉ​ള്ള​ത്.

ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ടെ​ൻ​ഡ​ർ ആ​കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് മ്ലാ​മ​ല​ക്കാ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ക്കു​ന്ന​താ​ണ്. ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മ്ലാ​മ​ല വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.