കു​മ​ളി കെഎസ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു
Sunday, August 9, 2020 9:58 PM IST
കു​മ​ളി: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലു​ൾ​പ്പെ​ട്ട​തി​നാ​ൽ കു​മ​ളി ഡി​പ്പോ അ​ട​ച്ചു. ഇ​ന്നു മു​ത​ൽ ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒൗ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പു ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്കെ​ത്തി​യാ​ൽ മ​തി​യെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യ​ത്തു നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ചെ​ളി​മ​ട​യി​ലെ​ത്തി തി​രി​ച്ചു പോ​കു​മെ​ന്നും ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.