ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗ​ർ​ഭി​ണി​യ്ക്ക് കോ​വി​ഡ്
Sunday, August 9, 2020 9:58 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഗ​ർ​ഭി​ണി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വാ​ർ​ഡി​ൽ മ​റ്റു സ്ത്രീ​ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി.
പ്ര​സ​വ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മ​റ്റ് 10 ഗ​ർ​ഭി​ണി​ക​ളെ​യും ഇ​വ​ർ​ക്കൊ​പ്പം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്രവേശിപ്പിച്ചു.
പ്ര​സ​വം ക​ഴി​ഞ്ഞ് വാ​ർ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന 11 സ്ത്രീ​ക​ളെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വീ​ടു​ക​ളി​ലേ​യ്ക്ക​യ​ച്ചു.
പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും ഇ​വ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് ഇ​വ​രെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്.
എ​ന്നാ​ൽ ഇ​വ​ർ​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യും ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.