മ​ണ്ണി​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സം​തം​ഭി​ച്ചു
Sunday, August 9, 2020 9:58 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ടൗ​ണി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര- ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

ടൗ​ണി​ലെ ജീ​പ്പ് സ്റ്റാ​ൻ​ഡി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള എ​സ്റ്റേ​റ്റ് ഭൂ​മി​യി​ലെ തി​ട്ട​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഇ​ടി​ഞ്ഞു​വീ​ണ​ത്. ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. മ​ഴ ആ​രം​ഭി​ച്ച​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത് മാ​റ്റി​യ​താ​ണ് തി​ട്ട ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.