പെ​ട്ടി​മു​ടി: ​ദു​രി​താ​ശ്വാ​സം വാ​ക്പോ​ര് മു​റു​കു​ന്നു
Sunday, August 9, 2020 9:58 PM IST
തൊ​ടു​പു​ഴ:​പെ​ട്ടി​മു​ടി ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ​പ്പോ​ര് മു​റു​കു​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പ​ത്തു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പെ​ട്ടി​മു​ടി​യി​ൽ അ​ഞ്ചു​ല​ക്ഷം പ്ര​ഖ്യാ​പി​ച്ച​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
ക​രി​പ്പൂ​രി​ൽ പി​റ്റേ​ന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ങ്കി​ലും പെ​ട്ടി​മു​ടി​യി​ൽ എ​ത്താ​ത്ത​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ഇ​ന്ന​ലെ ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ,പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ഇ​തു സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. ഒ​രു ദി​വ​സ​മു​ണ്ടാ​യ ര​ണ്ടു​ദു​ര​ന്ത​ത്തി​ൽ ആ​ശ്വാ​സ​ധ​നം ര​ണ്ടു​ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ത്. വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ടേ​റി​യ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു കാ​ര​ണ​മാ​കും. അ​തേ സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് ക​രി​പ്പൂ​രി​ൽ പോ​യ​തെ​ന്നും പെ​ട്ടി​മു​ടി​യി​ലേ​ത് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​തെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്ന​ത്.