ചാ​രാ​യ​ം പി​ടി​കൂ​ടി
Sunday, August 9, 2020 9:58 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​ഞ്ച് ലി​റ്റ​ർ വാ​റ്റ്ചാ​രാ​യ​വും 100 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്ര​തി ഓ​ടി​ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ മ​ണി​യാ​റ​ൻ​കു​ടി പെ​രു​ങ്കാ​ല കു​ഴി​ക്കാ​ട്ടു​മ്യാ​ലി​യി​ൽ ബാ​ബു ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ജി​ല്ലാ സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള ഷാ​ഡോ ടീ​മി​ന്‍റെ നാ​ളു​ക​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ചാ​രാ​യം പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റ​യാ​ക്കി​യാ​ണ് പ്ര​തി ചാ​രാ​യ​നി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആന്‍റോയു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​ഡി.​സ​ജി​മോ​ൻ, പി.​ടി.​ സി​ജു, ടി.​കെ.​ വി​നോ​ദ്, വി.​പി.​ വി​ശ്വ​നാ​ഥ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​എം.​സു​ര​ഭി എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.