ദു​രി​തബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Saturday, August 8, 2020 10:41 PM IST
മൂ​ന്നാ​ർ: മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം വീ​ടു​ക​ൾ ത​ക​ർ​ന്ന മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പു​ന​ര​ധി​വാ​സം ഒ​രു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​ർ രാ​ജ​മ​ല​യി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ധ​നസ​ഹാ​യം അ​നു​വ​ദി​ക്ക​ണം. മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ണ്ണു​തു​റ​ക്ക​ണം.
മൂ​ന്നാ​റി​ലെ​ത്തി​യ ജോ​സ​ഫിനൊപ്പം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ക്സ് എം​പി, മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.