ദു​രി​താ​ശ്വാ​സ വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം പാ​ടി​ല്ല: സി​പി​ഐ
Saturday, August 8, 2020 10:41 PM IST
തൊ​ടു​പു​ഴ: ദു​രി​താ​ശ്വാ​സ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ വി​വേ​ച​നം കാ​ട്ട​രു​തെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ. രാ​ജ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി മ​രി​ച്ച​വ​ർ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത് വി​വേ​ച​ന​പ​ര​മാ​ണ്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് ചേ​രാ​ത്ത ന​ട​പ​ടി​യാ​ണി​ത്.
പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ പാ​വ​ങ്ങ​ളാ​ണ്. അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നു​വേ​ണ്ടി കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബം ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന കൂ​ലി കൊ​ണ്ടാ​ണ് ഓ​രോ ദി​വ​സ​വും ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ഒ​രേ​ദി​വ​സം ന​ട​ന്ന ര​ണ്ടു ദു​ര​ന്ത​ങ്ങ​ൾ​ക്ക് ര​ണ്ടു​ത​ര​ത്തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക പ്ര​ഖ്യാ​പി​ച്ച​ത് നീ​തി​കേ​ടാ​ണ്.
പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ​വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.