നെ​ടു​ങ്ക​ണ്ട​ത്ത് 44 വീ​ടു​ക​ൾ ത​ക​ർ​ന്നു; വ​ൻ കൃ​ഷി നാ​ശം
Thursday, August 6, 2020 10:16 PM IST
നെ​ടു​ങ്ക​ണ്ടം: മൂ​ന്ന് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യും അ​തി​രൂ​ക്ഷ​മാ​യ കാ​റ്റും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വി​ത​ച്ചു.
ശ​മി​ക്കാ​ത്ത കാ​റ്റും മ​ഴ​യും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 44 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി വി​ള​ക​ൾ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ശി​ച്ചു. ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, മ​ര​ച്ചീ​നി എ​ന്നീ വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്.
വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യി. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​ത്ത​റ​മു​ക്ക് വെ​ളു​ത്തേ​ട​ത്തു​മാ​ലി​യി​ൽ ഭാ​ര​തി, പൈ​ലി​ക്കാ​നം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജ​യ​ൻ, നെ​ടു​ങ്ക​ണ്ടം ചെ​ന്പ​ക​കു​ഴി​യി​ൽ ബെ​ന്നി, ഒ​രു​കു​ഴി​യി​ൽ ബി​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. വീ​ടു ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​റ്റി പാ​ർ​പ്പി​ച്ചു. ക​ന​ത്ത കാ​റ്റി​ൽ വ​ൻ​മ​ര​ങ്ങ​ൾ വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ചാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ഇ​തി​നു പു​റ​മെ മ​ണ്ണി​ടി​ഞ്ഞ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നും നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ട​ാവസ്ഥ​യി​ലാ​യി. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.