ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗി​ക​ൾ, തൊ​ടു​പു​ഴ​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക
Thursday, August 6, 2020 10:13 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ആ​ദം​സ്റ്റാ​ർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ക​ന്പ്യൂ​ട്ട​ർ സ​ർ​വീ​സ് സ്ഥാ​പ​നം ന​ട​ത്തു​ന്ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ.
മു​ത​ലി​യാ​ർ​മ​ഠം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ടൗ​ണി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യു​ടെ​യും രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ​യും രോ​ഗ ഉ​റ​വി​ട​വും അ​വ്യ​ക്ത​മാ​ണ്്. മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം 35 പേ​രു​ണ്ട്.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രും സ​ന്പ​ർ​ക്ക​ പ​ട്ടി​ക​യി​ലു​ണ്ട്. നാ​ലി​ന് ആ​ദം​സ്റ്റാ​ർ കോം​പ്ല​ക്സി​ൽ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തു​കൂ​ടാ​തെ രോ​ഗ​ബാ​ധി​ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലു​ള്ള​വ​രോ​ടും സ​ഹോ​ദ​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലു​ള്ള​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന​ലെ ത​ന്നെ അ​ട​പ്പി​ച്ചു. ഇ​തി​നു പു​റ​മെ രോ​ഗ ബാ​ധി​ത​ൻ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.