നെ​ടു​ങ്ക​ണ്ട​ത്ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു
Thursday, August 6, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: പ​ഞ്ചാ​യ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റു​പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ദി​വ​സ​വും ന​ട​ത്തു​ന്ന സ്ര​വ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​നി​ബാ​ധി​ച്ച് മ​രി​ച്ച ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യിലു​ള്ള ആ​റു പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ പ​രി​ച​രി​ച്ച പു​രു​ഷ​ൻ, വീ​ട്ട​മ്മ​യെ സ​ന്ദ​ർ​ശി​ച്ച സ്ത്രീ, ​ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ, വീ​ട്ട​മ്മ​യെ സ​ന്ദ​ർ​ശി​ച്ച സ്ത്രീ ​എ​ത്തി​യ വീ​ട്ടി​ലെ ര​ണ്ടു​പേ​ർ എ​ന്നി​വ​രാ​ണ് രോ​ഗ ബാ​ധി​ത​രാ​യ​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, 10, 11, 12 വ​ർ​ഡു​ക​ളി​ലു​ള്ള​വ​രാ​ണ് വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ കൂ​ടു​ത​ലാ​യു​ള്ള​ത്. ആ​കെ 269 പേ​രെ​യാ​ണ് സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ൽ കൂ​ടു​ത​ൽ പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​വാ​ത്ത​താ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദി​വ​സേ​ന 10 മു​ത​ൽ 15 പേ​രു​ടെ വ​രെ സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്താ​നാ​വു​ന്ന​ത്. ഇ​ത് 50 എ​ണ്ണ​മാ​യെ​ങ്കി​ലും ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യാ​ൽ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കാ​തെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​വും. മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് എ​ങ്ങ​നെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​വാ​ത്ത​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ വെ​ട്ടി​ലാ​ക്കു​ന്നു.