മ​ഴ ക​ന​ത്തു;​ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ ഇ​ടു​ക്കി
Thursday, August 6, 2020 10:13 PM IST
തൊ​ടു​പു​ഴ:​മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ.​ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ജി​ല്ല​യി​ലെ​ന്പാ​ടും ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്.​ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.​നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.​ ചൊ​വ്വാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 95 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.452 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​ന​ശി​ച്ചു.​ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ മാ​ത്രം ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ 109 വീ​ടു​ക​ൾ ത​ക​ർ​ന്നു.​ ചൊ​ക്ര​മു​ടി വ​ന​മേ​ഖ​ല​യി​ൽ അ​ഞ്ചു​വീ​ടു​ക​ൾ ത​ക​ർ​ന്നു.​ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തു​മൂ​ലം മൂ​ന്നു​ദി​വ​സ​മാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല ഇ​രു​ട്ടി​ലാ​ണ്.​കാ​റ്റി​ൽ അ​ടി​മാ​ലി, മൂ​ന്നാ​ർ,മ​റ​യൂ​ർ മേ​ഖ​ല​യി​ലും ക​ന​ത്ത​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.​മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ലെ പെ​രി​യ​വ​ര പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം പൂ​ർ​ണ​മാ​യി നി​ല​ച്ചു.​ വാ​ഹ​ന​ങ്ങ​ൾ മ​റ്റൊ​രു വ​ഴി​ക്ക് തി​രി​ച്ചു​വി​ട്ടു. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.​ ഇ​വി​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി.​ പ​ഴ​യ​മൂ​ന്നാ​റി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.​ജി​ല്ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ര​വ​ധി റോ​ഡു​ക​ളും ത​ക​ർ​ന്നു.​കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ വീ​ണ്ടും മ​ല​യി​ടി​ഞ്ഞ് ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു.​ ജി​ല്ല​യി​ൽ മൂ​ന്നു​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു.45 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ അ​പ​ക​ട​സാ​ധ്യ​താ​മേ​ഖ​ല​ക​ളി​ൽ നി​ന്നു ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.