അ​ടി​മാ​ലി​യി​ൽ വീ​ട് ത​ക​ർ​ന്നു
Thursday, August 6, 2020 10:13 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ അ​ടി​മാ​ലി മേ​ഖ​ല​യി​ലും നാ​ശ​ന​ഷ്ടം. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ടി​മാ​ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. താ​റു​മാ​റാ​യ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​ടി​മാ​ലി 200ഏ​ക്ക​ർ പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​ർ​ജി​ന്‍റെ വീ​ട് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ജോ​ർ​ജും ഭാ​ര്യ സാ​ലി​യും വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ന്പു​പാ​ലം പ​ഴ​ന്പ​ള്ളി​ച്ചാ​ൽ മേ​ഖ​ല​യി​ലെ ഏ​താ​നും ചി​ല വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ മ​രം വീ​ണ് കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ടി​മാ​ലി മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും വ​ലി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്.