മ​ഴ​ശ​ക്തി​പ്പെ​ട്ടു: ക്യാ​ന്പു​ക​ൾ സ​ജ്ജം
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ ശ​ക്തി​പ്പെ​ട്ടെ​ങ്കി​ലും തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ കെ​ടു​തി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​യി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ പെ​യ്യു​ന്ന​ത്. രാ​ത്രി​യോ​ടെ​യാ​ണ് മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 57.4 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് തൊ​ടു​പു​ഴ​യി​ൽ പെ​യ്ത​ത്. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ തൊ​ടു​പു​ഴ​യി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ക്കി. തൊ​ടു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണെ​ങ്കി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ല്ല. തൊ​ടു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​നു പു​റ​മെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും സ​ജ്ജ​മാ​ക്കി. ക്യാ​ന്പു​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തി​യ കെ​ട്ടി​ട​ങ്ങ​ൾ ക​ഴി​ഞ്ഞ ദിവ​സം റ​വ​ന്യു അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്തു. ഏ​തു സ​മ​യ​ത്തും ഇ​വി​ടെ ആ​ളു​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മൂ​ല​മ​റ്റം നാ​ച്ചാ​റി​ന് സ​മീ​പ​മു​ള്ള ഒ​രു കു​ടു​ംബ​ത്തെ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക്യാ​ന്പി​ലേ​ക്ക് മാ​റ്റി.