നി​ർ​ത്തി​യി​ട്ട ലോ​റി ക​ത്തിന​ശി​ച്ചു; ദു​രൂ​ഹ​ത​യെ​ന്ന് ഉ​ട​മ
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: ഉ​ട​മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ടി​പ്പ​ർ ലോ​റി ക​ത്തി ന​ശി​ച്ചു.

മു​ത​ലി​യാ​ർ മ​ഠ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ന​ടു​വി​ലേ വീ​ട്ടി​ൽ പ്ര​മീ​ഷ് രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ലോ​റി. ഓ​ട്ടം ക​ഴി​ഞ്ഞ് മു​ത​ലി​യാ​ർ​മ​ഠം സ്വ​ദേ​ശി സു​ഭാ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് പ​തി​വാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​വി​ടെ വാ​ഹ​നം നി​ർ​ത്തി​യി​ട്ട ശേ​ഷം പ്ര​മീ​ഷ് വീ​ട്ടി​ലേ​ക്കു പോ​യി. രാ​ത്രി ര​ണ്ടോ​ടെ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്ത് തീ ​പ​ട​രു​ന്ന​താ​യി സു​ഭാ​ഷി​ന്‍റെ അ​ച്ഛ​നാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ക​ത്തി.

മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ന്നാ​ൽ രാ​ത്രി ക​ന​ത്ത മ​ഴ പെ​യ്ത സ​മ​യ​ത്ത് വാ​ഹ​നം ക​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ്ര​മീ​ഷ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മീ​ഷ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.