അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റി​ലേ​ക്ക് ക്ഷ​ണം
Wednesday, August 5, 2020 9:58 PM IST
ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ന് ശു​ചി​ത്വ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​റി​യി​ച്ചു. ശു​ചി​ത്വ മേ​ഖ​ല​യി​ലെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് വെ​ബി​നാ​റി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള​ള​ത്. സം​സ്ഥാ​ന ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വാ​ണ് പ​ഞ്ചാ​യ​ത്തി​നെ വെ​ബി​നാ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത് .
ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​നം, ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം, പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ സം​വി​ധാ​നം, സ്വ​ന്ത​മാ​യി വാ​ഹ​ന സം​വി​ധാ​നം, എം​സി​എ​ഫ് പ്ര​വ​ർ​ത്ത​നം , യൂ​സ​ർ​ഫീ പി​രി​വ് , ചി​ട്ട​യാ​യ ന​ട​ത്തി​പ്പ് ഇ​വ​യെ​ല്ലാ​മാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വു​ക​ൾ. എ​ട്ടി​നാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.