സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ബി​എസ്എ​ൻഎ​ൽ കേ​ബി​ളു​ക​ൾ ന​ശി​പ്പി​ച്ചു
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ചു. ഒ​ള​മ​റ്റം ജി​യോ പാ​ച​ക​വാ​ത​ക ഏ​ജ​ൻ​സി​ക്കു സ​മീ​പ​ത്താ​ണ് കേ​ബി​ളു​ക​ൾ വെട്ടി ന​ശി​പ്പി​ച്ച​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 9.30നു ​ശേ​ഷ​മാ​ണ് സം​ഭ​വ​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ബി​ളു​ക​ൾ മു​റി​ച്ചു മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും മ​റ്റും മു​ട​ങ്ങി​യി​രു​ന്നു. നാ​ട്ടു​കാ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ കൊ​ടു​ക്കു​ന്ന ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ പോ​സ്റ്റി​ൽ ബ​ന്ധി​പ്പി​ച്ച് ടാ​പ്പു ചെ​യ്തി​രു​ന്ന ഭാ​ഗ​മാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​തോ​ടെ​യാ​ണ് നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം പൂ​ർ​ണ​മാ​യും നി​ല​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ബി​ളു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച് നെ​റ്റ് വ​ർ​ക്ക് ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.