റവ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ കത്തോലിക്ക കോൺഗ്രസ് രൂ​പ​ത ഡ​യ​റ​ക്ട​ർ
Wednesday, August 5, 2020 9:58 PM IST
കോ​ത​മം​ഗ​ലം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​റാ​യി റ​വ. ഡോ ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ നി​യ​മി​ത​നാ​യി. ക​ഴി​ഞ്ഞ 17 വ​ർ​ഷം രൂ​പ​ത ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച മോ​ണ്‍. ജോ​ർ​ജ് ഒ​ലി​യ​പ്പു​റം വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. സിഎംഎ​ൽ, കെ​സി​എ​സ്എ​ൽ, മാ​സ് മീ​ഡി​യ, രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് തു​ട​ങ്ങി വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റാ​യി ഇദ്ദേഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
റോ​മി​ൽ നി​ന്നും ആ​ധ്യാ​ത്മി​ക ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ ഇ​പ്പോ​ൾ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​ണ്.

വെങ്ങല്ലൂരിൽ
സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ
ആ​ക്ര​മ​ണം

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ കോ​ലാ​നി റോ​ഡി​ൽ പാ​റ മു​റി​ച്ചെ​ടു​ക്കു​ന്ന സ്ഥ​ല​ത്തു സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ഇ​വി​ടെ​മ​റ​ച്ചു വ​ച്ചി​രു​ന്ന ഷീ​റ്റു​ക​ൾ റോ​ഡി​ലേ​യ്ക്ക് മ​റി​ച്ചി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു .
രാ​ത്രി​യാ​യാ​ൽ ഇവിടെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .