വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്
Wednesday, August 5, 2020 9:52 PM IST
രാ​ജ​കു​മാ​രി: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. പൂ​പ്പാ​റ മു​ള്ളം​ത​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ഗീ​ത, പ​തി​ന​ഞ്ചു വ​യ​സു​കാ​രി മ​ക​ൾ ദ​ർ​ശ​ന​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വെ​ളു​പ്പി​നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​ത്. ഗീ​ത​യേ​യും ത​ല​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ദ​ർ​ശ​ന​യേ​യും നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഴ​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

വെ​ള്ള​ത്തൂ​വ​ലി​ൽ വ്യാ​പ​ക നാ​ശം

വെ​ള്ള​ത്തൂ​വ​ൽ: ക​ന​ത്ത മ​ഴ​യും കാ​റ്റും വെ​ള്ള​ത്തൂ​വ​ൽ, മു​തു​വാ​ൻ​കു​ടി, ശെ​ല്യാം​പാ​റ, മേ​രി​ലാ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേ​ഹ​ണ്ഡ​ങ്ങ​ൾക്ക് ​ക​ന​ത്ത നാ​ശം. വെ​ള്ള​ത്തൂ​വ​ൽ പൂ​ത്ത​ല​നി​ര​പ്പ് ഉ​റു​ന്പി​ൽ വി​നോ​ദി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ശ​ബും​കേ​ട്ട് ഉ​റ​ക്ക​മു​ണ​ർ​ന്ന വി​നോ​ദും ഭാ​ര്യ സു​ജി, മ​ക​ൾ ശ്രീ​ദേ​വി എ​ന്നി​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ക​ന​ത്ത കാ​റ്റി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും മ​ല​യി​ടി​ഞ്ഞും മേ​രി​ലാ​ന്‍റ്, മു​തു​വാ​ൻ​കു​ടി, ശെ​ല്ലി​യാം​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​കൃ​ഷി​യും ഏ​ല​വും ന​ശി​ച്ചു. വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​യി.