സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, August 5, 2020 9:52 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി -ത​ങ്ക​മ​ണി റോ​ഡി​ൽ മ​രി​യാ​പു​ര​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യേ​തു​ട​ർ​ന്നാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​ത്.

15 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ക​രി​ങ്ക​ൽ​കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണ​തോ​ടെ ഏ​തു​നി​മി​ഷ​വും റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു ഗ​താ​ഗ​തം നി​ല​യ്ക്കു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്.

ഇ​ടു​ക്കി -ത​ങ്ക​മ​ണി റോ​ഡ് ഒ​രു​വ​ർ​ഷം മു​ൻ​പാ​ണ് ബി​എം ആ​ൻ​ഡ്് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.