നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, August 5, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ചു.
നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജു​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ സ​ന്ദ​ർ​ശ​നം​ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യ​വ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം എ​സ്ഐ അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​ർ സ്വ​യം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണം. സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​ട്ടു​ള്ള 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ത​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നെ​ടു​ങ്ക​ണ്ടം എ​സ്ഐ ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ര​ണ്ടു​പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടി​ൽ 269 പേ​രെ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ക്കം തു​ട​ങ്ങി.
നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് പൂ​ർ​ത്തി​യാ​യി. വീ​ട്ട​മ്മ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തോ​ടെ പോ​ലീ​സ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന തൂ​ക്കു​പാ​ല​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 269 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്.