മൂ​ന്നാ​റി​ൽ നാ​ലു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Wednesday, August 5, 2020 9:52 PM IST
മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ന്നാ​റി​ലെ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ക​ന​ത്ത മ​ഴ കാ​ര​ണം പ​ല​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​ൽ കു​റ്റി​യാ​ർ​വാ​ലി​യി​ലെ ഒ​രു വീ​ടി​നു​മു​ക​ളി​ൽ മ​രം​വീ​ണ് മേ​ൽ​ക്കു​ര പൂ​ർ​ണ​മാ​യും മൂ​ന്നു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. പ​ല​യി​ട​ത്തും ഏ​തു​സ​മ​യ​ത്തും മ​രം ക​ട​പു​ഴ​കി വീ​ഴാ​മെ​ന്ന നി​ല​യാ​ണു​ള്ള​ത്. പ​ഴ​യ​മൂ​ന്നാ​റി​ലെ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​മു​ള്ള വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്ക് വീ​ണു. പ​ഴ​യ​മൂ​ന്നാ​റി​ലെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഒ​രു വീ​ടി​ന്‍റെ സ​മീ​പ​ത്ത് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. പെ​രി​യ​വാ​ര പാ​ലം ഇ​ന്ന​ലെ രാ​വി​ലെ ത​ക​ർ​ന്ന​തോ​ടെ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.
മു​തി​ര​പ്പു​ഴ​യാ​റി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ പ​ഴ​യ മൂ​ന്നാ​റി​ലെ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു. കൂ​റ്റ​ൻ മ​ര​ങ്ങ​ൾ​ക്കു​കീ​ഴി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദേ​വി​കു​ള​ത്തെ ആ​റു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ അ​പ​ട​ക​ടാ​വ​സ്ഥ​യി​ലു​ള്ള കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.