മൂ​ന്നാ​റി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ ഇ​നി ഓ​ർ​മ ഫ്രെ​യ്മി​ൽ
Wednesday, August 5, 2020 9:48 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര ശേ​ഷി​പ്പു​ക​ൾ ഫ്രെ​യ്മി​ലാ​ക്കി​യ മൂ​ന്നാ​റി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ർ​മ​യു​ടെ ഫ്രെ​യി​മി​ൽ ല​യി​ച്ചു. മൂ​ന്നാ​റി​ലെ ആ​ദ്യ ഫോ​ട്ടോ സ്റ്റു​ഡി​യോ​യാ​യ റോ​യ​ൽ സ്റ്റു​ഡി​യോ​യു​ടെ ഉ​ട​മ​യാ​യ ഇ​രു​ദ​യ​സാ​മി ര​ത്തി​നം (നൈ​ന) വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​യ​ന്പ​ത്തൂ​രി​ലാ​ണ് മ​രി​ച്ച​ത്.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ തേ​യി​ല ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ എ​ത്തി​യ നാ​ൾ​മു​ത​ൽ മൂ​ന്നാ​റി​ന്‍റെ കു​ടി​യേ​റ്റ ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ ഫി​ലി​മി​ൽ ഒ​പ്പി​യെ​ടു​ത്ത റോ​യ​ൽ സ്റ്റു​ഡി​യോ​യു​ടെ അ​വ​സാ​ന ക​ണ്ണി​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. മൂ​ന്നാ​റി​ലെ തേ​യി​ല​കൃ​ഷി​യു​ടെ ആ​രം​ഭം, മൂ​ന്നാ​ർ ടൗ​ണ്‍ സ്ഥാ​പ​നം, 1924-ലെ ​വെ​ള്ള​പ്പൊ​ക്കം, മൂ​ന്നാ​റി​ലെ മോ​ണോ റെ​യി​ൽ നി​ർ​മാ​ണം, ആ​ലു​വ - മൂ​ന്നാ​ർ റോ​ഡ് നി​ർ​മാ​ണം, ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം തു​ട​ങ്ങി അ​പൂ​ർ​വ​മാ​യ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ മി​ഴി​വോ​ടെ ഭാ​വി ത​ല​മു​റ​യ്ക്ക് കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് റോ​യ​ൽ സ്റ്റു​ഡി​യോ​യു​ടെ ഹെ​ലി​യാ​ർ ലെ​ൻ​സു​ള്ള ബാ​സാ 2 കാ​മ​റ​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു.
ഇ​ന്നും പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും പു​സ്ത​ക​ങ്ങ​ളി​ലും ച​രി​ത്ര​രേ​ഖ​ക​ളി​ലെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത് റോ​യ​ൽ സ്റ്റു​ഡി​യോ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. ഈ ​ചി​ത്ര​ങ്ങ​ളി​ൽ പ​ല​തും എ​ടു​ത്ത​ത് ര​ത്തി​ന​ത്തി​ന്‍റെ പി​താ​വ് പ​രം​ജോ​തി നാ​യി​ഡു ആ​യി​രു​ന്നെ​ങ്കി​ലും ചെ​റു​പ്പം​മു​ത​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ആ​കൃ​ഷ്ട​നാ​യി​രു​ന്ന ര​ത്തി​നം എ​ടു​ത്ത ചി​ത്ര​ങ്ങ​ളും ബ്രി​ട്ടീ​ഷ് അ​ധി​കാ​രി​ക​ളു​ടെ പ്രീ​തി നേ​ടി​യി​ട്ടു​ണ്ട. റോ​യ​ൽ സ്റ്റു​ഡി​യോ​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ​പോ​ലെ ത​ന്നെ​യാ​ണ് റോ​യ​ൽ സ്റ്റു​ഡി​യോ കു​ടും​ബ​ത്തി​ന്‍റെ ച​രി​ത്ര​വും.
മൂ​ന്നാ​റി​ൽ​നി​ന്നും തേ​യി​ല ടോ​പ്പ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് അ​വി​ടെ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്തേ​ക്ക് എ​ത്തി​ച്ച് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. തേ​യി​ല ക​ന്പ​നി​യു​ടെ അ​ധി​കാ​രി​ക​ളാ​യി​രു​ന്നു ഇ​തി​ന് ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന​ത്. ജോ​ലി​ക്കി​ട​യി​ൽ തൂ​ത്തു​ക്കു​ടി​യി​ൽ വാ​ച്ച്റി​പ്പ​യ​ർ ക​ട ന​ട​ത്തി​യി​രു​ന്ന പ​രം​ജോ​തി നാ​യി​ഡു​വു​മാ​യി തേ​യി​ല ക​ന്പ​നി​യു​ടെ ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ജ​ന​റ​ൽ മാ​നേ​ജ​ർ ഗി​ല്ലീ​സ് സം​സാ​രി​ക്കാ​നി​ട​യാ​യി. നാ​യി​ഡു​വി​ന് ഫോ​ട്ടോ​ഗ്രാ​ഫി​യി​ലു​ള്ള താ​ല്പ​ര്യം മ​ന​സി​ലാ​ക്കി​യ ക​ന്പ​നി മാ​നേ​ജ​ർ അ​ദ്ദേ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും മൂ​ന്നാ​റി​ലെ​ത്തി​ക്കു​വാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തു. മൂ​ന്നാ​റി​ലെ​ത്തി​യ പ​രം​ജോ​തി നാ​യി​ഡു​വി​ന് മൂ​ന്നാ​റി​ൽ ടൗ​ണി​ൽ​ത​ന്നെ സ്ഥ​ലം ന​ൽ​കി. തേ​യി​ല കൃ​ഷി​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ന​ശി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കു​വാ​നാ​യി​രു​ന്നു നി​യോ​ഗം. എ​ന്നാ​ൽ ഒ​രു ജോ​ലി എ​ന്ന​തി​ല​പ്പു​റം ഫോ​ട്ടോ​ഗ്ര​ഫി​യെ പ്ര​ണ​യി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ അ​വ​സാ​ന ക​ണ്ണി വി​ട​വാ​ങ്ങു​ന്ന​ത് കാ​ല​ത്തി​ന് കാ​ത്തു​വ​യ്ക്കാ​നു​ള്ള ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ്.