പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ട വേ​രി​ഫി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ചു
Wednesday, August 5, 2020 9:48 PM IST
ഇ​ടു​ക്കി: പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​നും വെ​രി​ഫി​ക്കേ​ഷ​നും ആ​രം​ഭി​ച്ചു. പ്ല​സ് വ​ണ്‍ സ്പോ​ർ​ട്സ് ക്വാ​ട്ടാ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ www.sports.hscap.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം ല​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ന്‍റെ പ​ക​ർ​പ്പ്, ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ്കാ​ൻ ചെ​യ്ത കോ​പ്പി എ​ന്നി​വ സ്വ​ന്തം ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നും [email protected] എ​ന്ന ഇ- ​മെ​യി​ലേ​ക്ക് അ​യ​ച്ച് ന​ൽ​ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ സം​ശ​യം തോ​ന്നി​യാ​ൽ അ​പേ​ക്ഷ​ക​രെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്കും. അ​ഡ്മി​ഷ​നാ​യി 2018 ഏ​പ്രി​ൽ നാ​ലു മു​ത​ൽ 2020 മാ​ർ​ച്ച് 31 വ​രെ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്കൂ​ൾ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മേ സം​സ്ഥാ​ന, ജി​ല്ലാ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സ​ർ​വ​റു​ടെ ഒ​പ്പ് നി​ർ​ബ​ന്ധ​മാ​ണ്. സം​സ്ഥാ​ന, ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ൾ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ അ​ല്ലെ​ങ്കി​ൽ സീ​രി​യ​ൽ ന​ന്പ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്പോ​ർ​ട്സ് മി​ക​വ് ര​ജി​സ്ട്രേ​ഷ​നും വെ​രി​ഫി​ക്കേ​ഷ​ൻ 17നും ​സ്കൂ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട തി​യ​തി 18നും ​സ​മാ​പി​ക്കും. സ്പോ​ർ​ട്സ് ക്വാ​ട്ട ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 24 ന് ​ന​ട​ക്കും. ഫോ​ണ്‍: 8547575248, 9895112027, 9387395479.