കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് കെഎ​സ്എ​ച്ച്ഐ​എ
Wednesday, August 5, 2020 9:48 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന ചു​മ​ത​ല ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന ചു​മ​ത​ല ഇ​ല്ലാ​താ​യ​ത് ആ​രോ​ഗ്യ വ​കു​പ്പി​ലെ മു​ക​ളി​ലേ​ക്കു​ള്ള ദൈ​നം​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും മ​റ്റും സാ​ങ്കേ​തി​ക ത​ട​സം ഉ​ണ്ടാ​ക്കാ​നി​ട​യു​ണ്ട്. എ​ല്ലാ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച് സ്ത്രീ​ക​ളു​ൾ​പ്പെ​ട​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ നി​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ജോ​ലി​ചെ​യ്യു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ഭാ​ഗ​ത്തി​ന്‍റെ മ​നോ​വീ​ര്യം ഇ​ല്ലാ​താ​ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.