മ​റ​യൂ​രി​ൽ ശ​മ​ന​മി​ല്ലാ​തെ കാ​റ്റ്; മ​രം​വീ​ണ് ര​ണ്ടു കാ​റു​ക​ൾ ന​ശി​ച്ചു
Wednesday, August 5, 2020 9:48 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ചാ​യി ര​ണ്ടാം​ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന കാ​റ്റ് ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം ഉ​ണ്ടെ​ങ്കി​ലും കാ​റ്റി​നു ശ​മ​ന​മു​ണ്ടാ​യി​ട്ടി​ല്ല. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് നൂ​റോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന വൈ​ദ്യു​തി ത​ട​സം പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.

മ​റ​യൂ​ർ - കോ​വി​ൽ​ക്ക​ട​വ് റോ​ഡി​ൽ മ​റ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തു പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ശ്ര​മ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര മു​ഴു​വ​നാ​യി പ​റ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തും റോ​ഡി​ലേ​ക്കും വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

പെ​ര​ടി​പ​ള്ള​ത്തു​നി​ന്നും ഒ​ള്ള​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കൂ​ള്ള ഭാ​ഗ​ത്ത് മൂ​ന്നി​ല​ധി​കം സ്ഥ​ല​ത്താ​ണ് മ​ര​ങ്ങ​ൾ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ത്. മി​ക്ക ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്കു​മു​ള്ള വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​രം​വും പോ​സ്റ്റും വീ​ണു വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. മ​റ​യൂ​ർ പ​ട്ടം​കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ അ​ഗ​സ്റ്റി​ൻ, ജ​ഗ​ദീ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഹൈ​സ്കൂ​ൾ ഭാ​ഗ​ത്ത് ജ​ഗ​ദീ​ഷി​ന്‍റെ കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​ത്.

പ​ട്ടം​കോ​ള​നി ഭാ​ഗ​ത്തു​ള്ള ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര​യും പൂ​ർ​ണ​മാ​യും കാ​റ്റി​ൽ പ​റ​ന്നു​പോ​യി. കൂ​ട​വ​യ​ൽ സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ ന​ശി​ച്ചു.

വൈ​ദ്യു​തി​യും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യ​തി​നാ​ൽ ബാ​ങ്ക് ഉ​ൾ​പ്പെ​ട​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ വെ​ട്ടു​കാ​ട് ഭാ​ഗ​ത്തും കാ​ര​യൂ​ർ ഭാ​ഗ​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു റോ​ഡി​ലേ​ക്ക് ഗ​താ​ഗ​തം നി​ല​ച്ചു.