ഭീ​തി​യോ​ടെ മ​ല​യോ​രം
Tuesday, August 4, 2020 10:23 PM IST
ക​ട്ട​പ്പ​ന: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഹൈ​റേ​ഞ്ചി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ശി​ഖി​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. സം​സ്ഥാ​ന പാ​ത​ക​ളി​ൽ അ​ട​ക്കം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലേ​ക്കും ലൈ​നി​ലേ​ക്കും മ​രം വീ​ണ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ഹൈ​റേ​ഞ്ചി​ലെ പ​ല മേ​ഖ​ക​ളും ഇ​രു​ട്ടി​ലാ​ണ്. തി​ങ്കാ​ളാ​ഴ്ച പു​ല​ർ​ച്ചെ തു​ട​ങ്ങി​യ മ​ഴ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും തു​ട​രു​ന്ന​ത്. പെ​രി​യാ​റ്റി​ൽ നീ​രൊ​ഴു​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. ഇ​ത​ര തോ​ടു​ക​ളും ജ​ല​സ​മൃ​ദ്ധ​മാ​യി.

ഇ​ര​ട്ട​യാ​ർ നി​റ​ഞ്ഞു

ക​ട്ട​പ്പ​ന: കാ​ല​വ​ർ​ഷം ശ​ക്തി​പ്ര​പി​ച്ച​തോ​ടെ ഇ​ര​ട്ട​യാ​ർ നി​റ​ഞ്ഞു. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ഇ​തോ​ടെ അ​ഞ്ചു​രു​ളി ജാ​ല​ശ​യം ജ​ല​സ​മൃ​ദ്ധ​മാ​യി മാ​റി. ട​ണ​ൽ മു​ഖം ഇ​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട ഭീ​ഷി​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ട​ണ​ൽ മു​ഖ​ത്തു സ​ഞ്ചാ​രി​ക​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ​നി​ന്നും ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു വെ​ള്ളം എ​ത്തി​ക്കു​ന്ന ട​ണ​ൽ നി​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കു​ന്ന​ത്.
50 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ലേ​ക്ക് വെ​ള്ളം പ​തി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ജാ​ലാ​ശ​യ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളും സ​ജീ​വ​മാ​ണ്.
ട​ണ​ലി​നു സ​മീ​പ​മെ​ല്ലാം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്. പ​ല ഇ​ട​ങ്ങ​ളി​ലും മ​ണ്‍​തി​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്.