കാ​ഞ്ഞാ​ർ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Tuesday, August 4, 2020 10:21 PM IST
മൂ​ല​മ​റ്റം: കാ​ഞ്ഞാ​ർ പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞാ​ർ ക​ണ്ട​ത്തി​ൽ പീ​ടി​ക​യി​ൽ മാ​ത്യു (64)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മ​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മൂ​ല​മ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന മൂ​ത്ത മ​ക​ൻ അ​രു​ണി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് കാ​ഞ്ഞാ​റി​ന് പോ​യ മാ​ത്യു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. ജോ​ലി​ക്കു പോ​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ഞ്ഞാ​ർ പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട നാ​ട്ടു​കാ​ർ കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സും മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ക്കുക​യും ഫ​യ​ർ​ഫോഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഫോ​ട്ടോ ക​ണ്ട് മൂ​ത്ത മ​ക​ൻ അ​രു​ണ്‍ തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം സം​സ്കാ​രം ന​ട​ത്തും. ഭാ​ര്യ അ​മ്മി​ണി ക​രി​ന്പ​ൻ വെ​ള്ളാ​പ്പ​ള്ളി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​രു​ണ്‍, അ​ന്പി​ളി, അ​നീ​ഷ്. മ​രു​മ​ക്ക​ൾ : മ​ഞ്ചു, മ​നോ​ജ്, ര​മ്യ.