റേ​ഷ​ൻ സു​ല​ഭം:​വി​പ​ണി​യി​ൽ അ​രി​വി​ല കു​റ​ഞ്ഞു
Tuesday, August 4, 2020 10:21 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ അ​രി​വി​ല കു​റ​ഞ്ഞു.​കി​ലോ​യ്ക്ക് എ​ട്ടു മു​ത​ൽ പ​ത്തു​രൂ​പ​യു​ടെ വ​രെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​പ​ത്തു​കി​ലോ പാ​യ്ക്ക​റ്റി​ന് 480-500 രൂ​പ വ​രെ ഉ​യ​ർ​ന്ന വി​ല​യാ​ണ് നി​ല​വി​ൽ 380-400 എ​ന്ന​നി​ല​യി​ലേ​ക്ക് താ​ഴ്ന്ന​ത്. സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​രം​ഭ​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.​പി​ന്നീ​ട് പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ​കാ​ർ​ഡു​ട​മ​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി അ​രി​യും അ​വ​ശ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി റേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്ത​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​താ​ണ് അ​രി​വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്.​രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തു​ക​യും ഇ​തു ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത​ത് ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ജ​ന​ങ്ങ​ളു​ടെ അ​നാ​വ​ശ്യ​ഭീ​തി​മൂ​ലം അ​രി​വാ​ങ്ങി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​രി​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ത​നു​സ​രി​ച്ച് 50 മു​ത​ൽ 100 കി​ലോ​അ​രി​വ​രെ വാ​ങ്ങി​സൂ​ക്ഷി​ച്ച​വ​രു​മു​ണ്ട്.​
വി​പ​ണി​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ഡി​മാ​ൻ​ഡ് മു​ത​ലെ​ടു​ത്ത് അ​രി ഉ​ത്പാ​ദ​ന ക​ന്പ​നി​ക​ളും മൊ​ത്ത​വ്യാ​പാ​രി​ക​ളും വി​ല ഉ​യ​ർ​ത്തി കൊ​ള്ള ലാ​ഭം എ​ടു​ക്കു​ക​യും ചെ​യ്തു.​പി​ന്നീ​ട് ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​രി​ക​യും ഒ​രു​ത​ര​ത്തി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം വ​രാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.​
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും വി​ത​ര​ണം ചെ​യ്തു. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സാ​ധാ​ര​ണ റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു പു​റ​മെ​യാ​ണ് സൗ​ജ​ന്യ​കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്.​എ​ല്ലാ മാ​സ​വും വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള കാ​ർ​ഡു​ട​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന റേ​ഷ​ൻ സാ​ധാ​ര​ണ പോ​ലെ ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഭീ​തി മാ​റി.​റേ​ഷ​ൻ ഉ​ത്പ്പ​ന്ന​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് ല​ഭി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഡി​മാ​ൻ​ഡും കു​റ​ഞ്ഞു.​ഇ​തോ​ടെ കു​തി​ച്ചു​യ​ർ​ന്ന അ​രി​വി​ല പെ​ട്ടെ​ന്നു ത​ന്നെ കു​റ​യു​ക​യും ചെ​യ്തു.​ഇ​തി​നി​ടെ വ​ലി​യ വി​പ​ണി ല​ക്ഷ്യ​മി​ട്ട് അ​രി ഉ​ത്പാ​ദ​ന ക​ന്പ​നി​ക​ൾ വ​ലി​യ​തോ​തി​ൽ നെ​ല്ല് വാ​ങ്ങി കൂ​ട്ടി.​ഇ​തു കൂ​ടി വി​പ​ണി​യി​ലെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി വി​ല കു​റ​ഞ്ഞു​നി​ൽ്ക്കു​ക​യാ​യി​രു​ന്നു.​കൃ​ത്യ​മാ​യി റേ​ഷ​ൻ വി​ത​ര​ണം ന​ട​ന്നാ​ൽ ഓ​ണ​ക്കാ​ല​ത്തും കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​കാ​നി​ട​യി​ല്ല.