മ​ല​ങ്ക​ര ഡാമിലെ ആ​റുഷ​ട്ട​റു​ക​ളും തു​റ​ന്നു
Tuesday, August 4, 2020 10:21 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ ആ​റ് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടി. ജൂ​ലൈ 29 മു​ത​ൽ എ​ല്ലാ ഷ​ട്ട​റു​ക​ളും നി​യ​ന്ത്രി​ത അ​ള​വി​ൽ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ച് നി​ർ​ത്തു​ന്ന​തി​ന് തു​റ​ന്ന് വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ച​ത്. ആ​കെ ആ​റ് ഷ​ട്ട​റു​ക​ളാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു​ള്ള​ത്. 42 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. 38.86 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര​യി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ വി​വി​ധ തോ​ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞൊ​ഴു​കി മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.
ഇ​തു​കൂ​ടാ​തെ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന ശേ​ഷം പു​റ​ന്ത​ള്ളു​ന്ന വെ​ള്ള​വും ഇ​വി​ടേ​ക്കെ​ത്തു​ന്നു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യോ​ട​ടു​ത്ത ശേ​ഷ​മാ​ണ് വെ​ള്ളം തു​റ​ന്ന് വി​ട്ടി​രു​ന്ന​ത്. ഇ​ത് തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നി​ട​യാ​ക്കിയിരുന്നു.
ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി മ​ല​ങ്ക​ര ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ച് നി​ർ​ത്തു​ക​യാ​ണ്. തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.