ജില്ലയിലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
Tuesday, August 4, 2020 10:17 PM IST
ക​ട്ട​പ്പ​ന: പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​വും കേ​ര​ള പോ​ലീ​സ് വെ​ൽ​ഫെ​യ​ർ ബ്യൂ​റോ​യും ചേ​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കോ​വി​ഡ് ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ജി​ല്ല​യി​ൽ ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ സ​ബ്ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ന്നു. ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന ട്രാ​ഫി​ക, നെ​ടു​ങ്ക​ണ്ടം, വ​ണ്ട​ൻ​മേ​ട്, ക​ന്പം​മെ​ട്ട്, പീ​രു​മേ​ട്, ത​ങ്ക​മ​ണി, പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി 155 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി.
തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ തൊ​ടു​പു​ഴ, തൊ​ടു​പു​ഴ ട്രാ​ഫി​ക്, തൊ​ടു​പു​ഴ വി​എ​ച്ച്എ​ൽ, മു​ട്ടം, ക​രി​ങ്കു​ന്നം, കാ​ഞ്ഞാ​ർ, കു​ള​മാ​വ്, ക​രി​മ​ണ​ൽ, ക്രൈം​ബ്രാ​ഞ്ച് ഇ​ടു​ക്കി, എ​സ് എ​സ്ബി ഇ​ടു​ക്കി, വി​ജി​ല​ൻ​സ് ഇ​ടു​ക്കി യൂ​ണി​റ്റ്, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 249 ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യി.
ഇ​ന്ന് അ​ടി​മാ​ലി സ്റ്റേ​ഷ​നി​ൽ അ​ടി​മാ​ലി, അ​ടി​മാ​ലി ട്രാ​ഫി​ക്, വെ​ള്ള​ത്തൂ​വ​ൽ, രാ​ജാ​ക്കാ​ട്, ശാ​ന്ത​ൻ​പാ​റ, ദേ​വി​കു​ളം, മൂ​ന്നാ​ർ, മ​റ​യൂ​ർ, ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശോ​ധ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജി. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.