കൊ​ലു​ന്പ​ൻ സ്മാ​ര​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, August 4, 2020 10:17 PM IST
ക​ട്ട​പ്പ​ന: മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കൊ​ലു​ന്പ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ള ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​പി. പ്രി​യേ​ഷ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, നോ​ണ്‍ ഫി​ക്ഷ​ൻ, യു​വ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മി​ക​ച്ച യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ കൊ​ലു​ന്പ​ൻ സ്മാ​ര​ക പ്ര​തി​ഭാ പു​ര​സ്കാ​രം ഈ​ട്ടി​ത്തോ​പ്പ് സ്വ​ദേ​ശി സ​ൽ​ജി ഈ​ട്ടി​ത്തോ​പ്പി​നു ല​ഭി​ച്ചു. മി​ക​ച്ച നോ​വ​ൽ ഉ​ഷാ​കു​മാ​രി​യു​ടെ ഉൗ​രു​വി​ല​ക്ക്, ചെ​റു​ക​ഥ മോ​ബി​ൻ മോ​ഹ​ന്‍റെ ആ​കാ​ശം പെ​റ്റ തു​ന്പി​ക​ൾ, ക​വി​താ സ​മാ​ഹാ​രം ഷീ​ലാ ലാ​ലി​ന്‍റെ സൂ​ര്യ​നൊ​ളി​ക്കാ​ത്ത ക​ട​ൽ, നോ​ണ്‍​ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് ദേ​വ​സ്യ കു​ഴി​ക്കാ​ട്ടി​ന്‍റെ കോ​ട​മ​ഞ്ഞി​ൽ ഉ​രു​കി​യ​വ​ർ എ​ന്ന കൃ​തി​യും അ​ർ​ഹ​മാ​യി.
ഡോ. ​അ​ഗ അ​ർ​ച്ച​ന, ഡോ. ​എ​സ്. പ്ര​മോ​ദ്, ഡോ. ​സി​മി സു​കു​മാ​ര​ൻ, ഡോ. ​സ​ജ്ന, ഡോ. ​അ​ന്പി​ളി തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി നൂ​റ്റി അ​ൻ​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.