ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തിക്കു തു​ട​ക്കം
Tuesday, August 4, 2020 10:17 PM IST
ഇ​ടു​ക്കി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും 1000 കോ​ടി ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.
ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഓ​രോ പ​ദ്ധ​തി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2018, 2019 വ​ർ​ഷ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡ് ആ​സ്തി​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​വും പു​തി​യ കേ​ര​ളം രൂ​പ​പ്പെ​ടു​ത്തു​ന്ന​തും ല​ക്ഷ്യം വ​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ജി​ല്ല​യി​ൽ രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ദ്ധ​തി​യു​ടെ പ്ര​ദേ​ശി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി എം​എം.​മ​ണി നി​ർ​വ​ഹി​ച്ചു.
പ്ര​ള​യ​കാ​ല​ത്ത് റോ​ഡു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ന​വ​കേ​ര​ളം സൃ​ഷി​ടി ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 60 ല​ക്ഷം ചെ​ല​വി​ട്ട് ആ​റ് റോ​ഡു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഖ​ജ​നാ​പ്പാ​റ സ​ന്യാ​സി​യ​പ്പ​ൻ റോ​ഡ്, ബി ​ഡി​വി​ഷ​ൻ ന​ടു​ക്കു​ടി പെ​രി​യ​ക​നാ​ൽ റോ​ഡ്, മ​ല്ലി​ക​സ​ദ​നം​പ​ടി​പു​ത്ത​ൻ​പു​ര​പ്പ​ടി റോ​ഡ്, പ​ന്നി​യാ​ർ നി​ര​പ്പ് റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, ദേ​വ​മാ​ത പ​ള്ളി​പ്പ​ടി രാ​ജ​കു​മാ​രി നോ​ർ​ത്ത് റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, ത​ളി​യ​ചി​റ​പ്പ​ടി റോ​ഡ് എ​ന്നി​ങ്ങ​നെ ഓ​രോ റോ​ഡി​നും 10 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, എ​ൽ​എ​സ്ജി​ഡി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​ജെ. ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യാ​മോ​ൾ ഷാ​ജി, ത്രി​ത​ല​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ത​ങ്ക​ച്ച​ൻ, സു​മ​സു​രേ​ന്ദ്ര​ൻ, പി.​പി. ജോ​യ്, പി. ​ര​വി, അ​മു​ദ വ​ല്ല​ഭ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.