മയിൽ ചത്ത നിലയിൽ : ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം
Monday, August 3, 2020 10:08 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​നു സ​മീ​പം മ​യി​ലി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മ​യി​ലി​ന്‍റെ ജഡം വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.

ദേ​ശീ​യ​പ​താ​ക പു​ത​പ്പി​ച്ച് സ​ല്യൂ​ട്ട് ന​ൽ​കി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ​പ​ക്ഷി​ക്ക് വി​ട ന​ൽ​കി​യ​ത്. ആ​ന​ക്കൂ​ട് സ​ര​സ്വ​തി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള കി​ഴ​ക്കേ​തി​ൽ കെ.​ആ​ർ.​ ശ്രീ​വ​ത്സ​ന്‍റെ പ​റ​ന്പി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​രു വ​യ​സോ​ളം പ്രാ​യ​മു​ള്ള ആ​ണ്‍​മ​യി​ലി​ന്‍റെ ജ​ഡം ക​ണ്ടെത്തിയത്. വീ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു.

അ​റ​ക്കു​ളം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ.​ബി. ​ഷാ​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ. ​വി.​ആ​ർ.​ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ഡം ഏ​റ്റു​വാ​ങ്ങി അ​റ​ക്കു​ളം ഫോ​റ​സ്റ്റ് സെ​ക്ഷ​നോ​ഫീ​സി​ന് സ​മീ​പം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​യി​ലി​ന്‍റെ ജ​ഡ​ത്തി​ൽ പ്രത്യ​ക്ഷ​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂവെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം 27ന് ​കു​ഞ്ചി​ത്ത​ണ്ണി ദേ​ശീ​യം മൂ​ല​ക്ക​ട​യി​ലും മ​യി​ലി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.