മഴ ശക്തം : തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ മുന്നൊരുക്കം തുടങ്ങി
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്ക് ത​ല​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 37.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ര​ണ്ട് വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മൂ​ന്നു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് താ​ലൂ​ക്കി​ൽ ത​ഹ​സി​ൽ​ദാ​ർ വി.​ആ​ർ.​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.
താ​ലൂ​ക്ക് ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​നു പു​റ​മെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ​ക്കാ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളും സ​ജ്ജ​മാ​ക്കി. തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ 17 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു ക്യാ​ന്പു​ക​ൾ വീ​ത​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു കോ​ന്പൗ​ണ്ടി​ൽ ത​ന്നെ നാ​ലു കെ​ട്ടി​ട​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ​യും കു​ട്ടി​ക​ളെ​യും ഒ​രു കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ക്കും.
അ​റു​പ​തു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി​രി​ക്കും ഒ​രു കെ​ട്ടി​ടം ത​യാ​റാ​ക്കു​ക. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​യി​രി​ക്കും മ​റ്റൊ​രു​കെ​ട്ടി​ടം. നാ​ലാ​മ​ത്തെ കെ​ട്ടി​ടം മ​റ്റു രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പാ​ർ​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കും. ഇ​ന്ന​ലെ ത​ന്നെ ക്യാ​ന്പ് കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ൽ വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​താ​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് നാ​ച്ചാ​റി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ അ​റ​ക്കു​ള​ത്ത് ഏ​ഴു വീ​ട്ടു​കാ​രെ ഇ​ന്ന​ലെ റ​വ​ന്യു അ​ധി​കൃ​ത​ർ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​വ​ർ​ക്ക് വേ​റെ സ്ഥ​ലം ന​ൽ​കി​യെ​ങ്കി​ലും വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​വി​ടെ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ എം.​ജെ.​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്ത​ത്.