മുഖ്യമന്ത്രിയുടെ രാജി: ഡീൻ കുര്യാക്കോസും പി.ജെ. ജോസഫും സത്യഗ്രഹം നടത്തി
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ:​സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മാ​താ ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ലും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി,യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്.​അ​ശോ​ക​ൻ എ​ന്നി​വ​ർ രാ​ജീ​വ് ഭ​വ​നി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഡി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ലും സ​ത്യ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു.​
പി​എ​സ്‌​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പി​ണ​റാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് ക​ണ്‍​സ​ൾ​ട്ട​ൻ​സി രാ​ജ് ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.​
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.​ഈ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രി​നു തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല.​ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം.​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ർ​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചി​രി​ക്കു​ന്നു.​ നി​യ​ന്ത്ര​ണം വി​ട്ടു പോ​കു​ന്ന സ്ഥി​തി സം​ജാ​ത​മാ​യി​രി​ക്കു​ന്നു.​ എ​ല്ലാ രം​ഗ​ത്തും ​പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രി​ന് തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.രാ​ജീ​വ് ഭ​വ​നി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സും ജ​വ​ഹ​ർ ഭ​വ​നി​ൽ ന​ട​ന്ന സ​മ​രം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജീ​വ് ഭ​വ​നി​ൽ നടന്ന സമരത്തിന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.​യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ.​സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ​ര​ത്തി​ൽ മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം ​എ​ൽ എ, ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എം.​ജെ.​ ജേ​ക്ക​ബ്, മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ എ​സ്. മു​ഹ​മ്മ​ദ്, സി​എം​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, ജോ​സ​ഫ് ജോ​ണ്‍,അ​ഡ്വ.​ ജോ​സി ജേ​ക്ക​ബ്, എം.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജോ​ണ്‍ നെ​ടി​യ​പാ​ല, പി.​എം. അ​ബ്ബാ​സ്, ത​ന്പി മാ​നു​ങ്ക​ൽ, സി​സി​ലി ജോ​സ്,ലൂ​സി ജോ​സ​ഫ്, മ​ർ​ട്ടി​ൽ മാ​ത്യു, ഷി​ബി​ലി സാ​ഹി​ബ്, എ​ൻ.​ഐ. ബെ​ന്നി,ടി.​ജെ.​പീ​റ്റ​ർ, ടോ​ണി തോ​മ​സ്, നി​ഷ സോ​മ​ൻ, ടി.​കെ. ന​വാ​സ്, തൂ​ഫാ​ൻ തോ​മ​സ്, ടോ​മി പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.