ക​ന​ത്ത മ​ഴ: ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ത്തു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും
Monday, August 3, 2020 10:06 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രെ ഇ​ന്ന​ലെ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് മാ​റ്റാ​ൻ അ​താ​ത് ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ക്യാ​ന്പു​ക​ൾ ക്ര​മീ​ക​രി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ 310 കെ​ട്ടി​ട​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ലാ​യാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​ത്.