മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റു​ചെ​യ്യ​ണം: ഡി​സി​സി
Monday, August 3, 2020 10:06 PM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​ക​ണ്ണി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ർ റാ​വു​വി​ന്‍റെ ആ​രോ​പ​ണം ശ​രി​യെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ ഇ​ബ്രാ​ഹം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​ർ​ണ ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ്ര​സം​ഗി​ക്കു​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ആ​രോ​പ​ണം സ​ത്യ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റു​ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ൽ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി - സി​പി​എം ധാ​ര​ണ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.
ഡ​ൽ​ഹി​യി​ൽ വി. ​മു​ര​ളീ​ധ​ര​ന്‍റെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന സൗ​ത്ത് ബ്ലോ​ക്കി​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് ഒ​രു​വാ​ക്കു പ​റ​യു​ന്ന​തി​നു​പ​ക​രം പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ഡ​ൽ​ഹി​യി​ൽ പ്ര​ഹ​സ​ന നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യ മു​ര​ളീ​ധ​ര​ൻ രാ​ഷ്ട്രീ​യ നാ​ട​കം ക​ളി​ക്കു​ക​യാ​ണ്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഭ​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​കൊ​ണ്ട് ഈ ​കേ​സ് അ​ന്വേ​ഷി​പ്പി​ച്ചാ​ൽ അ​ഴി​മ​തി​യു​ടെ ചു​രു​ൾ ഒ​രി​ക്ക​ലും അ​ഴി​യി​ല്ല. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​കേ​സി​ലെ ഉ​ന്ന​ത​ങ്ങ​ളി​ലെ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പു​റ​ത്തു​വ​രു​ക​യു​ള്ളു - ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.
എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. അ​ർ​ജു​ന​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, മ​നോ​ജ് മു​ര​ളി, ആ​ഗ​സ്തി അ​ഴ​ക​ത്ത്, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, തോ​മ​സ് രാ​ജ​ൻ, പി.​ഡി. ജോ​സ​ഫ്, ജോ​യി വ​ർ​ഗീ​സ്, സി.​പി. സ​ലീം, മു​ജീ​ബ് റ​ഹ്മാ​ൻ, എം.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.