പൊ​രി​ക​ണ്ണി​യി​ൽ പാ​ലം നി​ർ​മി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, August 3, 2020 10:04 PM IST
തൊ​ടു​പു​ഴ: റോ​ഡോ പാ​ല​മോ ഇ​ല്ലാ​തെ ഇ​ടു​ക്കി ഉ​പ്പു​തു​റ പൊ​രി​ക​ണ്ണി​യി​ൽ ഒ​റ്റ​പ്പെ​ട്ട് പോ​യ 150 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ച്ച് നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
ചി​കി​ത്സാ സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡോ പാ​ല​മോ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഇ​വ​ർ​ക്ക് ടൗ​ണി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ 50 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച മ​ണ്‍​പാ​ത​യാ​ണ് ഏ​ക ആ​ശ്ര​യം. കാ​ല​വ​ർ​ഷം ക​ന​ത്ത​ത്തോ​ടെ മ​ണ്‍​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര സാ​ധ്യ​മ​ല്ലാ​താ​യി.
മു​ന്പ് ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​യി​ലെ ആ​ല​ടി​യി​ലൂ​ടെ യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ 2018 ലെ ​പ്ര​ള​യ​ത്തി​ൽ ആ​ല​ടി പാ​ലം ഒ​ലി​ച്ചു പോ​യി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ മു​റി​ച്ചു ക​ട​ക്കാ​ൻ ഒ​രു ച​ങ്ങാ​ട​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ല​വ​ർ​ഷം വ​ന്ന​തോ​ടെ ഇ​തി​നും ക​ഴി​യാ​താ​യി. അ​ടി​യ​ന്ത​ര​മാ​യി ഒ​രു പാ​ല​മോ റോ​ഡോ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.