പ​നി ബാ​ധി​ച്ചു​മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 269 പേ​ർ
Monday, August 3, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: പ​നി ബാ​ധി​ച്ചു മ​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 269 പേ​ർ ഉ​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക വ​ർ​ധി​ച്ചു. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ന്ന തൂ​ക്കു​പാ​ല​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 269 പേ​ർ ഉ​ൾ​പ്പെ​ട്ട​ത്.
കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഭ​യ​ന്ന് മേ​ഖ​ല​യി​ലെ അ​ന്പ​തോ​ളം​പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. രോ​ഗം ഉ​ണ്ടാ​കു​മെ​ന്ന് ഭ​യ​ക്കു​ന്ന​വ​ർ​ക്ക് ഫോ​ണി​ലൂ​ടെ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.
സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 269 പേ​രി​ൽ 54 പേ​ർ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രാ​ണ്. വീ​ട്ട​മ്മ ചി​കി​ത്സ തേ​ടി​യ തൂ​ക്കു​പാ​ല​ത്തെ അ​ർ​പ്പ​ണ ആ​ശു​പ​ത്രി അ​ട​പ്പി​ച്ചി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ബ​ന്ധു​ക്ക​ൾ ര​ണ്ടു​ത​വ​ണ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു പോ​ലീ​സു​കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ട്ട​മ്മ​യെ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ക​ഴി​ഞ്ഞ 25-നാ​ണ് പ​നി​യും ശ്വാ​സം​മു​ട്ട​ലും വ​ഷ​ളാ​യ​തി​നെ​തു​ട​ർ​ന്ന് വ​ട്ടു​പാ​റ ക​ള​ത്തി​ൽ ഏ​ലി​ക്കു​ട്ടി ദേ​വ​സ്യ(58) തൂ​ക്കു​പാ​ലം അ​ർ​പ്പ​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​സു​ഖം കു​റ​യാ​ത്ത​തി​നെ​തു​ട​ർ​ന്ന് 26-നും 27-​നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. 30-ന് ​ഏ​ലി​ക്കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​തി​നെ​തു​ട​ർ​ന്ന് വീ​ണ്ടും ഇ​തേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യും ഫ​ലം പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്ത​ത്.