ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​ക​രു​ത് : മ​ന്ത്രി എം.​എം.​മ​ണി
Monday, August 3, 2020 10:04 PM IST
ഇ​ടു​ക്കി: കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​ക​രു​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​നി​ര​ത്തി​ൽ ജ​ന​ത്തി​ര​ക്കേ​റി​യ​ത് അ​പ​ക​ട​ക​ര​മാ​ണ്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വ് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും രാ​ഷ്ട്രീ​യ ഇ​ത​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ഴേ​ത്ത​ട്ടി​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം.
രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ൽ ഇ​ട​മ​ല​ക്കു​ടി ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 54 സെ​ന്‍റ​റു​ക​ളി​ലാ​യി 5,606 ബെ​ഡു​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പൂ​ർ​ണ​മാ​യും സ​ജ്ജീ​ക​രി​ച്ച 3114 ബെ​ഡ്ഡു​ക​ളി​ൽ 230 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് രോ​ഗി​ക​ളു​ള്ള​ത്. ര​ണ്ട് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 632 ബെ​ഡ്ഡു​ക​ളു​ള്ള​തി​ൽ പ​കു​തി എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സെ​മി​ക്ര​ട്ടി​ക്ക​ൽ രോ​ഗി​ക​ളു​ടെ അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി 10 ബെ​ഡ്ഡു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ഐ ​സി യു, ​വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള​ത്.
കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ ഒ​രേ മെ​നു​വി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സ​യി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ൽ ഒ​പി വി​ഭാ​ഗം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കും. 15 ഓ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ല്ലാ വി​ഭാ​ഗം ഒ​പി​യും പു​തി​യ ബ്ലോ​ക്കി​ലേ​യ്ക്ക് മാ​റ്റി ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കും. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക​മാ​യി ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ ചു​മ​ത​ല​പ്പെ​ടു​ത്തും.
പൊ​തു മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തു​ന്ന ലോ​ഡു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്ത്, നി​ശ്ചി​ത സ്ഥ​ല​ത്ത് ഇ​റ​ക്കി മ​ട​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ​യി​ൽ ഇ​ത്ത​ര​ത്തി​ൽ ലോ​ഡ് ഇ​റ​ക്കി വാ​ഹ​നം പോ​യ ശേ​ഷം മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് രാ​വി​ലെ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റ്യ​ൻ, എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പ്രേം​കൃ​ഷ്ണ​ൻ, അ​സി. ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, ഇ​ടു​ക്കി എ​സ്പി ആ​ർ. ക​റു​പ്പ​സ്വാ​മി, എ ​ഡി എം ​ആ​ന്‍റ​ണി സ്ക​റി​യ, ഡി ​എം ഒ ​ഡോ.​എ​ൻ. പ്രി​യ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ബ്ദു​ൾ റ​ഷീ​ദ്, സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​ൻ.​ര​വി​കു​മാ​ർ, ഡി ​പി എം ​ഡോ. സു​ജി​ത്ത് സു​കു​മാ​ര​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ ഡി​വൈ​എ​സ്പി​മാ​ർ, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​ണ്‍​ലൈ​നാ​യും പ​ങ്കെ​ടു​ത്തു.