മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റ്റി​വ​ന്ന ലോ​റി പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു
Monday, August 3, 2020 10:04 PM IST
നെ​ടും​ക​ണ്ടം: ജെ​സി​ബി ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ലോ​റി പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. ടി​പ്പ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​ഴ​യി​ൽ ചാ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​റ​ത്തോ​ട് ആ​ന​മ​ണ്ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ൽ​പ​തേ​ക്ക​ർ ഭാ​ഗ​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് ജെ​സി​ബി ടി​പ്പ​റി​ൽ ക​യ​റ്റി വ​രു​ന്ന​തി​നി​ടെ ആ​ന​മ​ണ്ട പാ​ല​ത്തി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ലം ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. ലോ​റി​യി​ൽ മൂ​ന്നു പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പു​ഴ​യി​ൽ​ചാ​ടി നീ​ന്തി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ഉ​പ്പു​ത​റ: മ​രം ക​ട​പു​ഴ​കി വീ​ണ് ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി.
ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​ദ്യൂ​തി​യും മു​ട​ങ്ങി.
ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ വെ​ള്ളി​ലാം​ക​ണ്ടം കു​ഴ​ൽ പാ​ല​ത്തി​നു മു​ക​ൾ​ഭാ​ഗ​ത്താ​ണ് വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. നാ​ട്ടു​കാ​രാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.