റോ​ഡു​നി​ർ​മാ​ണം ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
Monday, August 3, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ട്ടു​കാ​ർ പ​ണം​മു​ട​ക്കി ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ത്തി​യ​താ​യു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സി​പി​എം കോ​ന്പ​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം​പ​ടി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് മാ​ത്രം പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ തൊ​ഴി​ലു​റ​പ്പി​ൽ​പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണി​ന്‍റെ​യും ഒ​ത്താ​ശ​യോ​ടെ അ​ന്യാ​യ​മാ​യി ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ട​ഞ്ഞ​ത്.
നി​യ​മ​പ​ര​മാ​യി സ്വ​കാ​ര്യ വ്യ​ക്തി പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​തി​നു​ശേ​ഷം പ​ണി​ക​ൾ ന​ട​ത്താ​നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​താ​ണ് സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട്. ഒ​രാ​ൾ മാ​ത്ര​മാ​ണ് ഈ ​റോ​ഡി​ന്‍റെ ഗു​ണ​ഭോ​ക്താ​വ്. ഇ​തു​വ​ഴി വാ​ഹ​നം ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് മ​റ്റൊ​രു പ്ര​ദേ​ശ​ത്തു​കൂ​ടി ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ വെ​ള്ളാ​ഞ്ചേ​രി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
നി​യ​മ​പ​ര​മാ​യി പ​ഞ്ചാ​യ​ത്തി​ന് സ​മ്മ​ത​പ​ത്രം ന​ൽ​കി​ക്കൊ​ണ്ടു​വേ​ണം വ്യ​ക്തി​ക​ൾ റോ​ഡ് നി​ർ​മി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ന്പും ഇ​ദ്ദേ​ഹം വ​ഴി വി​ട്ടു​ന​ൽ​കാ​തെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ വാ​ർ​ഡ് മെ​ന്പ​ർ സ്വ​ന്തം താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണ് ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നും ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ, തോ​മ​സ് വ​ർ​ഗീ​സ്, കെ. ​ജ​യ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.