സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ള​ക​ൾ വെ​ട്ടി ന​ശി​പ്പി​ക്കു​ന്നു
Monday, August 3, 2020 10:01 PM IST
ക​ട്ട​പ്പ​ന: നാ​ങ്ക്തൊ​ട്ടി​യി​ൽ വി​ള​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. നാ​ങ്ക്തൊ​ട്ടി ച​വ​ര​നാ​ൽ അ​പ്പ​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ചേ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. മൂ​പ്പെ​ത്താ​റാ​യ ഇ​രു​ന്നൂ​റോ​ളം മൂ​ട് ചേ​ന​ക​ളി​ൽ 160-ഓ​ളം ചേ​ന​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു.
രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ അ​പ്പ​ച്ച​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ​യും സ​മാ​ന രീ​തി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. സ്ഥ​ലം പാ​റ​യാ​യ​തി​നാ​ൽ സ​മീ​പ​ത്തു​നി​ന്ന് മ​ണ്ണ് ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​ന്ന് നി​ര​ത്തി​യാ​ണ് കൃ​ഷി ചെ​യ്ത​ത്.
സ​മീ​പ നാ​ളു​ക​ളി​ൽ ക​പ്പ കൃ​ഷി​യും ഇ​തേ​രീ​തി​യി​ൽ ന​ശി​പ്പി​ച്ചെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ്പ​ച്ച​ൻ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.